കടമേരി: കശ്മീരിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് പ്രണാമമർപ്പിച്ച് കടമേരി എം.യു.പി സ്കൂൾ പഠനോത്സവത്തിന് തുട ക്കമായി. തോടന്നൂർ എ.ഇ.ഒ കെ. ഹരീന്ദ്രൻ മാസ്റ്റർ അമർ ജ്യോതിയിൽ ദീപം തെളിച്ചു. കാർഷിക ഉപകരണ പ്രദർശനം, മൺപാത്ര നിർമാണം, ഒരുമ മെഡി കെയർ പെയ്ൻ ആൻഡ് പാലിയേറ്റിവ് സ്റ്റാൾ എന്നിവ ഒരുക്കി. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കൗല ഗഫൂർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.പി. മൊയ്തു, സി.എച്ച്. അശ്റഫ്, പി.പി. മൊയ്തു, പി.കെ. കുഞ്ഞബ്ദുല്ല, എം. ലത്തീഫ്, സലാം വെള്ളിലാട്ട്, ചാലിൽ ഫൈസൽ, അലി ഫൈസി മരുന്നൂർ, സി.കെ. മൂസ, ടി.കെ. ഹാരിസ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എൻ.പി. ഇബ്രാഹിം സ്വാഗതവും കെ. രതീഷ് നന്ദിയും പറഞ്ഞു. ദണ്ഡിയാത്രയുടെ ദൃശ്യാവിഷ്കാരവും കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.