രാഹുലിനെ അനുമോദിച്ചു

വേളം: കനാലിൽ ഒഴുക്കിൽപെട്ട പിഞ്ചുകുഞ്ഞിനെ രക്ഷിച്ച പൂർവവിദ്യാർഥി രാഹുലിന് ചേരാപുരം ഈസ്റ്റ് എം.എൽ.പി സ്കൂളി​െൻറ അനുമോദനം. കഴിഞ്ഞ ദിവസം കനാലിൽ വീണ ഒന്നര വയസ്സുകാരൻ ആയാട്ട് മീത്തൽ നജീറി​െൻറ മകൻ മുഹമ്മദ് ആമിസിനെയാണ് രാഹുൽ രക്ഷപ്പെടുത്തിയത്. ചടങ്ങിൽ വേളം ഗ്രാമപഞ്ചായത്ത് വികസകാര്യ സ്ഥിരം സമിതി ചെയർമാൻ ബഷീർ മാണിക്കോത്ത് ഉപഹാരം നൽകി. പി.ടി.എ പ്രസിഡൻറ് ഇ.പി. സലീം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി.കെ. മുഹമ്മദ് റിയാസ്, പി.കെ. രവീന്ദ്രൻ, കെ. സതീശൻ, കെ.കെ. ശാലിന, കെ. ഇബ്രാഹിം, അനന്തോത്ത് റസാഖ്, കെ. സുധ, സി.പി. മിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.