മുസ്​ലിംലീഗ് ജനകീയ സദസ്സ്​

അത്തോളി: അരിയിൽ ഷുക്കൂർ അനുസ്മരണ ദിനത്തിൽ മുസ്‌ലിംലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സി.പി.എം പാർട്ടി കോടതിക്കെതിരെ ജനകീയ വിചാരണയുടെ ഭാഗമായി അത്തോളി പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി അത്താണിയിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് ബേപ്പൂർ മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി അസ്കർ ഫറോക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് ആയിനിപ്പുറത്ത് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ സാജിദ് കോരോത്ത്, ദലിത് ലീഗ് ജില്ല പ്രസിഡൻറ് വി.എം. സുരേഷ് ബാബു, കെ.ടി.കെ. ബഷീർ, ഒ.കെ. അലി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ആയിനിപ്പുറത്ത് അബ്ദുറഹിമാൻ, കെ.ടി.കെ. ബഷീർ, ഒ.കെ. അലി, സാജിദ് കോരോത്ത്, വി.എം. സുരേഷ് ബാബു, കെ.പി. മുഹമ്മദലി, കെ.ടി.കെ. ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.