നടുവണ്ണൂർ: കണ്ണമ്പാലത്തെരു മഹാഗണപതി-ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവം വ്യാഴാഴ്ച. ഉത്തര മലബാറിൽ പ്രസിദ്ധമാണ് കണ ്ണമ്പാലത്തെരു മഹാഗണപതി ഭഗവതി ക്ഷേത്രം. ഉത്സവം തുടങ്ങിയിട്ട് ആറു ദിവസമായി. വലിയവിളക്ക് ദിവസം ചെട്ട്യാംകണ്ടി, ഒറവിൽ, കുന്നിെൻറ മീത്തൽ, അങ്കക്കളരി, വടക്കൻ വിളയാട്ടേരി, നടുവണ്ണൂർ എന്നിവിടങ്ങളിൽനിന്നുള്ള ആഘോഷ ഇളനീർകുല വരവുകൾ നടന്നു. ചോമപ്പൻ പാട്ട്, ശീവേലി എഴുന്നള്ളത്ത് എന്നിവയും നടന്നു. കല്ലുവഴി ജയപ്രകാശ് നയിക്കുന്ന തായമ്പകയും അരങ്ങേറി. രാത്രി കളേഴ്സ് ഓർക്കസ്ട്ര കാലിക്കറ്റ് അവതരിപ്പിച്ച ഗാനമേളയും നടന്നു. ചെറിയ വിളക്ക് ദിവസം നാന്തകം എഴുന്നള്ളത്തും ചോമപ്പെൻറ തിരിയുഴിച്ചിലും നടന്നു. കോഴിക്കോട് സാഗര ക്രിയേഷൻസ് അവതരിപ്പിച്ച അശ്വത്ഥാമാവ് നാടകവും അരങ്ങേറി. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്ക് നടുവണ്ണൂർ പുതിയതെരുവിൽ നിന്നുള്ള കരടിവരവ് നടക്കും. നാലുമണിക്ക് കുതിരക്കോലവും ആയിരോളി കുറുപ്പന്മാരുടെ വില്ല് അകമ്പടിയോടുകൂടിയ താലപ്പൊലി എഴുന്നള്ളത്തും നടക്കും. മട്ടന്നൂർ ശിവരാമെൻറ നേതൃത്വത്തിലുള്ള വാദ്യകല പ്രതിഭകൾക്കൊപ്പം കണ്ണമ്പാലത്തൊരു പുതിയതെരു വാദ്യകലാ സംഘത്തിലെ നിരവധി വാദ്യകലാകാരന്മാർ അടക്കം നൂറോളം പേർ അണിനിരക്കുന്ന പാണ്ടിമേളം താലപ്പൊലി എഴുന്നള്ളിപ്പിന് മാറ്റേകും. രാത്രി 12 മണിക്ക് വെടിക്കെട്ട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.