കൊയിലാണ്ടി ഗവ. ഗേള്‍സ് സ്‌കൂളില്‍ ഒ.എന്‍.വി ബ്ലോക്ക്​ തുറന്നു

കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി ഒ.എൻ.വി കുറുപ്പ് ബ്ലോക്കി​െൻറ രണ്ടാം നില മന്ത്രി രാമചന്ദ്രൻ കടന്നപ്പള് ളി ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എയുടെ ആസ്ഥിവികസന ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍, സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു, നഗരസഭാംഗങ്ങളായ വി.പി. ഇബ്രാഹിംകുട്ടി, പി.എം. ബിജു, പി.കെ. രാമദാസന്‍, സി.കെ. സലീന, പി.ടി.എ പ്രസിഡൻറ് എ. സജീവ് കുമാര്‍, സി. സത്യചന്ദ്രന്‍, രാധാകൃഷ്ണന്‍, സി. രാമചന്ദ്രന്‍, അസി. എൻജിനീയർ കെ. ജയാനന്ദൻ, പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, പ്രധാനാധ്യാപകന്‍ മൂസ മേക്കുന്നത്ത്, എം.എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.