'പക്ഷിക്കൊരു കുടിനീർ' പദ്ധതി

നടുവണ്ണൂർ: വേനൽ വരുമ്പോഴേക്കും സഹജീവികൾക്ക് കരുതലി​െൻറ കുടിനീരൊരുക്കുകയാണ് ഇവിടെ ജി.എം.എൽ.പിയിലെ കുരുന്നുകൾ. സ്കൂൾ അങ്കണത്തിൽ പക്ഷികൾക്ക് കുടിനീരൊരുക്കാൻ ഒന്നിലധികം കുടിനീർ പാത്രമൊരുക്കി. ജി.എം.എൽ.പി സ്കൂൾ നടുവണ്ണൂർ യുടെ ഉദ്ഘാടനം സ്കൂൾ പി.ടി.എ പ്രസിഡൻറ് എൻ.കെ. സലീം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഇ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഇ.കെ. ശശിധരൻ, മുബീർ ചാലിക്കര, എ.എം. ലൂസി, എ.സി. ദിവിഷ, പി. റസിയ, യു.കെ. അസ്മ, എം.കെ. ഹഫ്സത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.