പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

ബാലുശ്ശേരി: പച്ചക്കറി വികസന പദ്ധതിപ്രകാരം ബാലുശ്ശേരി കൃഷിഭവ​െൻറ കീഴിൽ നടപ്പിലാക്കുന്ന സ്ഥാപന പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളജിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. കോളജ് വിദ്യാർഥികളും, സ്റ്റാഫും കൂടി കൃഷിചെയ്ത വെണ്ട, തക്കാളി, കയ്പ, പച്ചമുളക്, വഴുതന, പയർ തുടങ്ങിയവയാണ് വിളവെടുത്തത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി. വിദ്യ, പ്രിൻസിപ്പൽ ഡോ. മുസാഫിർ അഹമ്മദ്, ബാലാനന്ദൻ, പി.പി. ചന്ദ്രൻ, കൃഷി അസിസ്റ്റൻറ് ഇ.കെ. സജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.