കൊയിലാണ്ടി: നാടക നടനും സാസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്ത ിയ പ്രഥമ പുരസ്‌കാരം നാടകനടന്‍ വിജയന്‍ അരങ്ങാടത്തിന് സമ്മാനിച്ചു. പൂക്കാട് കലാലയം, അഭയം ചേമഞ്ചേരി, സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡൻറ് ശിവദാസ് ചേമഞ്ചേരി പ്രശസ്തിപത്രം നൽകി. കെ.എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറി ടി.പി. രാഘവൻ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. അഭയം സ്‌പെഷല്‍ സ്‌കൂളിലെ കലാപ്രതിഭ അബ്ദുല്ല സഫ്വാന് ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണക്ക് പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ ഉപഹാരം ശിവദാസ് കാരോളി സമ്മാനിച്ചു. എന്‍.കെ.കെ. മാരാര്‍ അധ്യക്ഷത വഹിച്ചു. നന്മ ജില്ല പ്രസിഡൻറ് വില്‍സന്‍ സാമുവല്‍, യു.കെ. രാഘവന്‍, കെ. രാജഗോപാലന്‍, അഭയം പ്രസിഡൻറ് കെ. ഭാസ്‌കരന്‍, ഇ. ഗംഗാധരന്‍ നായര്‍, എം.സി. മമ്മദ്‌കോയ, കെ. ശ്രീനിവാസന്‍, സി. അജയന്‍, ശങ്കരന്‍ അവിണേരി, വാസു കുനിയില്‍, എന്‍.വി. സദാനന്ദന്‍, ദേവനന്ദ സുനില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.