വേളം സി. രാഘവന്‍ സ്മാരക പഠന കേന്ദ്രം വിപുലീകരിക്കുന്നു

കക്കട്ടിൽ: ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകനുമായിരുന്ന വേളം സി. രാഘവ​െൻറ സ്മരണക്കായി അരൂരില്‍ സ്ഥാപിച്ച വേളം സി. സ്മാരക പഠന കേന്ദ്രം വിപുലീകരിക്കാന്‍ തീരുമാനിച്ചു. ധനശേഖരണത്തിനായി കെ.പി.എ.സിയുടെ ഈഡിപ്പസ് എന്ന നാടകം അവതരിപ്പിക്കും. ഇതി​െൻറ ആദ്യ ടിക്കറ്റ് പ്രവാസി വ്യവസായി എന്‍.കെ. നാസറിന് നല്‍കി ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് അരൂര്‍ ഉദ്ഘാടനം ചെയ്തു. സി.പി. നിധീഷ് അധ്യക്ഷത വഹിച്ചു. ഒ. ബിജു, പി.പി. ഷാജു, ടി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.