പേരാമ്പ്ര: കിഴിഞ്ഞാണ്യം എ.എല്‍.പി സ്‌കൂള്‍ മാനേജര്‍ രണ്ടാം പൂട്ടിട്ട് പൂട്ടിയതിനാല്‍ തിങ്കളാഴ്ച സ്‌കൂളിലെത്തിയ വിദ്യാർഥികളും അധ്യാപകരും വലഞ്ഞു. മാനേജർ താക്കോൽ പേരാമ്പ്ര എ.ഇ.ഓഫിസിൽ ഏൽപിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് അധ്യാപകർ അതുവാങ്ങി സ്കൂൾ തുറക്കുകയായിരുന്നു. ഈ സ്കൂൾ സൗജന്യമായി സർക്കാറിന് വിട്ടു നൽകിയതായി കാണിച്ച് മാനേജർ ഡി.പി.ഐക്ക് കത്തുനൽകിയിരുന്നു. എന്നാൽ, ഇതിന് മറുപടി ലഭിക്കാതായതോടെ കോടതിയെ സമീപിച്ച മാനേജർ അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. കോടതി ഉത്തരവ് ഉണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുന്നത് താമസിപ്പിച്ചു. ഇതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മറ്റൊരു പൂട്ടുമായെത്തിയ മാനേജർ സ്കൂൾ പൂട്ടി എ.ഇ.ഒക്ക് താക്കോൽ കൈമാറുകയായിരുന്നു. എന്നാൽ, ഇത് സ്കൂളിെൻറ താക്കോലാണെന്ന് പറഞ്ഞിരുന്നില്ലെന്നാണ് എ.ഇ.ഒ പറയുന്നത്. പേരാമ്പ്ര ഹൈസ്കൂളിന് സമീപത്ത് 11 സെൻററിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. അഞ്ച് ജീവനക്കാരും 60തോളം കുട്ടികളുമുണ്ട്. ഇതിനു സമീപത്തു തന്നെ പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.