ബാലുശ്ശേരി: വൃക്കകൾക്ക് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് പനങ്ങാട് അമരാപുരി കിളിയമ്പുറത്ത് സതീഷ്. പ്രമേഹരോഗബാധിതനായ ഇദ്ദേഹത്തിെൻറ കാൽവിരലുകൾ ഈയിടെ മുറിച്ചുമാറ്റുകയുണ്ടായി. വൃക്ക മാറ്റിവെക്കൽ ഉൾപ്പെടെയുള്ള ചികിത്സക്ക് വലിയ തുക കണ്ടെത്തേണ്ടതുണ്ട്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങിയ കുടുംബം ഉപജീവനത്തിനു പോലും ഉപാധിയില്ലാതെ പ്രയാസപ്പെടുകയാണ്. സതീഷിെൻറ ചികിത്സക്ക് പണം സ്വരൂപിക്കുന്നതിനായി പ്രദേശവാസികൾ ഗിരിജ കെ.പി. ചെയർപേഴ്സനും സി. സുനിൽ ദത്ത് കൺവീനറും, മഠത്തിൽ സബീഷ് ട്രഷററുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ ബാലുശ്ശേരി ബറോഡ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ 44 870 10000 87 29 (IFSC_ BARB0 BALUSS ഉദാരമതികളുടെ സഹായം തേടുകയാണ് സതീശെൻറ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.