ബസ്​സ്​റ്റാൻഡ്​ മതിൽ വിവാദം; സ്വകാര്യ കെട്ടിടത്തിനു മുന്നിൽ മണ്ണിട്ട് നികത്തിയതിനെതിരെ പ്രതിഷേധമുയരുന്നു

ബാലുശ്ശേരി: പഞ്ചായത്ത് ബസ്സ്റ്റാൻഡ് മതിൽ നിർമാണത്തിന് സർേവ നടത്തി അതിർത്തി പുനർനിർണയിക്കും മുമ്പേ സ്വകാര്യ കെട്ടിടത്തിനു മുന്നിൽ മണ്ണിട്ട് നികത്തി മതിൽ കെട്ടാൻ ശ്രമം. പഞ്ചായത്ത് ബസ്സ്റ്റാൻഡ് നവീകരണത്തി​െൻറ ഭാഗമായി പൊളിച്ചുമാറ്റിയ കെട്ടിടത്തി​െൻറയും കംഫർട്ട് സ്റ്റേഷ​െൻറയും സ്ഥല നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം നിലനിൽക്കവേയാണ് കെട്ടിട ഉടമ കെട്ടിടത്തി​െൻറ മുന്നിൽ മണ്ണിട്ട് ഉയർത്താൻ ശ്രമിക്കുന്നതായി പരാതി ഉയർന്നത്. സ്ഥലവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ ദിവസം സർവകക്ഷി യോഗം വിളിച്ചുചേർത്ത് ബസ് സ്റ്റാൻഡി​െൻറ നിർദിഷ്ട സ്ഥലം സർവേ നടത്തി സ്വകാര്യ വ്യക്തിയുടെയും പഞ്ചായത്തി​െൻറയും സ്ഥലത്തി​െൻറ അതിർത്തി പുനർ നിർണയിച്ച് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം നടപ്പിലാക്കുന്നതിനു മുമ്പേയാണ് കെട്ടിട ഉടമ തിരക്കിട്ട് കെട്ടിടത്തിനു മുന്നിൽ മണ്ണിട്ട് സൗകര്യപ്പെടുത്തിയിട്ടുള്ളത്. സ്റ്റാൻഡ് നവീകരണത്തി​െൻറ ഭാഗമായുള്ള നിർദിഷ്ട ഓട്ടോ ബേക്ക് വേണ്ടിയുള്ള സ്ഥലം കൂടിയാണിത്. ഓട്ടോ ബേ നിർമാണ പ്രവൃത്തി നടക്കാനിരിക്കവേയാണ് മതിയായ സ്ഥലം ഇല്ലെന്ന് കണ്ടെത്തിയത്. 1986ൽ സർവേ നടത്തി ഭൂമിയുടെ വ്യക്തമായ രേഖ പഞ്ചായത്തിൽ സമർപ്പിച്ചതാണ്. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് സ്റ്റാൻഡ് നവീകരണത്തി​െൻറയും നിർദിഷ്ട ഓട്ടോ ബേയുടെയും മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുള്ളതും. സർവകക്ഷി യോഗത്തിലെടുത്ത തീരുമാനം നടപ്പിലാക്കുമെന്നും രണ്ടു ദിവസത്തിനുള്ളിൽ സർവേ നടത്തി സ്ഥലത്തി​െൻറ അതിർത്തി നിർണയം തിട്ടപ്പെടുത്തുമെന്നും പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പെരിങ്ങിണി മാധവൻ പറഞ്ഞു. പഞ്ചായത്ത് സ്ഥലം ൈകയേറി സ്വകാര്യ കെട്ടിടത്തിന് സൗകര്യമൊരുക്കുന്ന രീതിയിലുള്ള സമീപനം തടയുമെന്നും സർവകക്ഷി തീരുമാനം നടപ്പാക്കാനുള്ള ബാധ്യതക്കെതിരെ പഞ്ചായത്തധികൃതർ കാണിക്കുന്ന നിസ്സംഗത പ്രതിഷേധാർഹമാണെന്നും ബി.ജെ.പി നേതാക്കളായ രാജേഷ് കായണ്ണ, കെ. ഗോപിനാഥൻ, എം.സി. ശശീന്ദ്രൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.