റോഡ് പണിയുടെ മേൽനോട്ടത്തിന് ഉദ്യോഗസ്ഥരെത്തിയില്ല; പ്രവൃത്തി നാട്ടുകാർ തടഞ്ഞു

നന്മണ്ട: റോഡ്പണിയുടെ മേൽനോട്ടത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്ന് പ്രവൃത്തി നാട്ടുകാർ തടഞ്ഞു. നന്മണ്ട-ബാലുശ്ശേരി പഞ്ചായത്തുകളുടെ അതിർത്തിപങ്കിടുന്ന കോളിയോട് മല-ചെകിടൻ മല പട്ടികവർഗ കോളനിയിലേക്കുള്ള റോഡി​െൻറ പണിയാണ് തിങ്കളാഴ്ച രാവിലെ നാട്ടുകാർ നിർത്തിവെപ്പിച്ചത്. 897 മീറ്റർ നീളംവരുന്ന റോഡി​െൻറ ഭൂരിഭാഗവും കടന്നുപോകുന്നത് ബാലുശ്ശേരി പഞ്ചായത്തിലൂടെയാണ്. രാവിലെ തൊഴിലാളികൾതന്നെ റോഡ് പണി ആരംഭിക്കുകയായിരുന്നു. റോഡ് നനക്കാതെയുള്ള പ്രവൃത്തി കണ്ട നാട്ടുകാർ ഓവർസീയേറാ ബന്ധപ്പെട്ടവേരാ എത്താതെ പണി തുടങ്ങരുതെന്ന് അഭ്യർഥിച്ചതോടെ തൊഴിലാളികൾ പണി നിർത്തി. ഉച്ചക്ക് ഉദ്യോഗസ്ഥരെത്തിയതോടെ പണി പുനരാരംഭിച്ചു. ഒട്ടേറെ കുടുംബങ്ങൾക്ക് യാത്രക്ക് ഉപകാരപ്രദമാകുന്ന റോഡാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.