കേരളത്തിൽ ആർ.എസ്.എസിന് ജീവവായു നൽകുന്നത് സി.പി.എം -ബെന്നി ബെഹ​നാൻ

കക്കട്ടിൽ: കേരളത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും ജീവവായു നൽകുന്നത് സി.പി.എമ്മാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ നാൻ. യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മറ്റി ദ്വിദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രവർത്തനങ്ങൾ ബി.ജെ.പിക്ക് വളരാൻ സഹായമൊരുക്കുകയാണ്. വികസനവും ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തിയും ചർച്ച ചെയ്യാനാവാത്തതിനാൽ സി.പി.എം വരുന്ന ലോക്സഭ െതരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണന കാർഡാവും പുറത്തെടുക്കുക. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് അധികാരത്തിൽവന്ന നരേന്ദ്ര മോദി സർക്കാറിനു കീഴിൽ അഴിമതിയുടെ വസന്തോത്സവമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ബവിത്ത് മലോൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, വി.എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, മഠത്തിൽ ശ്രീധരൻ, കാവിൽ രാധാകൃഷ്ണൻ, മരക്കാട്ടേരി ദാമോദരൻ, ശ്രീജേഷ് ഊരത്ത്, പി.കെ. ഷമീർ, അനൂപ് വില്യാപ്പള്ളി, അരുൺ മൂയ്യോട്ട്, കെ.പി. ബിജു, വി.കെ. ഇസ്ഹാഖ്, സി.ആർ. സജിത്ത്, പ്രദീഷ് കോട്ടപ്പള്ളി, സിദ്ധാർഥ് നരിക്കൂട്ടുംചാൽ, മനീഷ് പിലാച്ചേരി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.