അധ്യാപക ദ്രോഹ നടപടി അവസാനിപ്പിക്കുക -കെ.പി.എസ്.ടി.എ

നാദാപുരം: പ്രൊബേഷൻ കാലയളവിൽ ഐ.ടി കോഴ്സ് കഴിയാത്തതി​െൻറ പേരിൽ 2011 മുതൽ സർവിസിൽ കയറിയ അധ്യാപകരുടെ പ്രൊബേഷനും ഇൻക്രിമ​െൻറും തടഞ്ഞുവെക്കുന്ന വിചിത്ര ഉത്തരവ് പിൻവലിച്ച് അധ്യാപകരുടെ ആശങ്ക പരിഹരിക്കണമെന്ന് നാദാപുരത്ത് നടന്ന കെ.പി.എസ്.ടി.എ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല മഹിള കോൺഗ്രസ് പ്രസിഡൻറ് പി. ഉഷാദേവി ഉദ്ഘാടനം ചെയ്തു. രമേഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. സി.വി. കുഞ്ഞികൃഷ്ണൻ, അഡ്വ. എ. സജീവൻ, ടി. അശോക് കുമാർ, കെ. ഹേമചന്ദ്രൻ, പി.കെ. ദാമോദരൻ, അഡ്വ. രഘുനാഥ്, പി.കെ. ജ്യോതികുമാർ, പി. രാമചന്ദ്രൻ, പി. രഞ്ജിത് കുമാർ, ടി. പ്രദീപൻ, വി. സജീവൻ, എ.വി. ശശീന്ദ്രൻ, കെ. മാധവൻ, ജി. മോഹനൻ എന്നിവർ സംസാരിച്ചു. ഉപജില്ല ഭാരവാഹികൾ: കെ. മാധവൻ (പ്രസി), ടി.കെ. രാജീവൻ (സെക്ര), കെ. മൊയ്തു (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.