എൻ.സി.പി ബാലുശ്ശേരി ബ്ലോക്ക്​ കൺ​െവൻഷൻ

ബാലുശ്ശേരി: ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരുപറഞ്ഞ് ജനകീയ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള ്ള ശ്രമങ്ങളാണ് ബി.ജെ.പിയും മോദിസർക്കാറും നടത്തുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എൻ.സി.പി ബാലുശ്ശേരി ബ്ലോക്ക് കൺെവൻഷ​െൻറ ഭാഗമായി കൂട്ടാലിടയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി. ഭാസ്കരൻ കിടാവ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ്, പി. സുധാകരൻ, കൊല്ലിയിൽ ഗംഗാധരൻ എന്നിവർ സംസാരിച്ചു. പി.കെ. ഗോപാലൻ സ്വാഗതവും സി.പി. സതീശൻ നന്ദിയും പറഞ്ഞു. ഉച്ചക്ക് നടന്ന കൺെവൻഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ടി.എം. കോയ, ചന്ദ്രൻ നായർ, ശൈലജ കുന്നോത്ത്, സി. പ്രഭ, ഒ.ഡി. തോമസ്, ടി. മുഹമ്മദ്‌, ഇ. ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.