നടോൽ തിറയുത്സവത്തിന് തിങ്കളാഴ്ച കൊടിയിറങ്ങും

കുറ്റ്യാടി: നടോൽ മുത്തപ്പൻ ക്ഷേത്രത്തിലെ തിറയുത്സവത്തിന് തിങ്കളാഴ്ച കൊടിയിറങ്ങും. ഞായറാഴ്ച വൈകീട്ട് നടന്ന കൊല്ലൻവരവിൽ നിരവധി ഭക്തജനങ്ങൾ അണിനിരന്നു. കള്ളാട്, അടുക്കത്ത് ഭാഗങ്ങളിൽനിന്ന് പുറപ്പെട്ട വരവ് കുറ്റ്യാടി ടൗൺ വഴിയാണ് കടന്നുപോയത്. പരദേവത, മുത്തപ്പൻ, ഗുളികൻ, ഭണ്ഡാരമൂർത്തി എന്നീ വെള്ളാട്ടുകൾ നടന്നു. തിങ്കളാഴ്ച പരദേവത, ഗുളികൻ തിറകളോടെ സമാപിക്കും. ചന്തയും തിങ്കളാഴ്ച സമാപിക്കും. തിറയും ചന്തയും ഒന്നിച്ചുനടക്കുന്നതിനാൽ ഞായറാഴ്ച വൈകീട്ട് മുതൽ കുറ്റ്യാടി ടൗൺ ജനത്തിരക്കിലമർന്നു. ചന്ത കുറ്റ്യാടി ടൗണിലും തിറ നടക്കുന്നത് കായക്കൊടി പഞ്ചായത്തിൽപെടുന്ന നടോലുമാണ്. ആയിരക്കണക്കിനാളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ചന്ത സന്ദർശിക്കാനെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.