അധാർമികതക്കെതിരെ പുതിയ സമവാക്യങ്ങൾ ഉയരണം -സാദിഖലി ശിഹാബ് തങ്ങൾ

നാദാപുരം: സമൂഹത്തിലെ അധാർമികതക്കും അനീതിക്കുമെതിരെ പുതിയ സമവാക്യങ്ങൾ ഉയർന്നുവരണമെന്നും മതവിശ്വാസികളെ വ്രണപ്പെടുത്തുന്ന നിലപാടുകൾ ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാൻ കഴിയില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ജാതിയേരി ടൗണിൽ പുതുക്കിപ്പണിത ജാതിയേരി ജുമുഅത്ത് പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് കമ്മിറ്റി പ്രസിഡൻറ് കെ.വി. ബഷീർ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി. ചേലക്കാട് മുഹമ്മദ് മുസ്ലിയാർ, മേനക്കോത്ത് അഹമ്മദ് മുസ്ലിയാർ, കൊടക്കൽ കോയ കുഞ്ഞി തങ്ങൾ, കുഞ്ഞിക്കണ്ണൻ വാണിമേൽ, അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുല്ല, തൊടുവയിൽ മഹ്മൂദ്, അഹമ്മദ് കുറുവയിൽ, ടി.കെ. ഖാലിദ്, സി.സി. ജാതിയേരി, പി.കെ. ഖാലിദ്, ഇ.എം. ഇസ്മയിൽ, നസീർ കുനിയിൽ, കോറോത്ത് അഹമ്മദ് ഹാജി, സാജിദ് നടുവണ്ണൂർ, കെ.കെ. നവാസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.