ബ്ലൈൻഡ്​ വാക്കും പൊതുസമ്മേളനവും

അത്തോളി: അന്ധ ക്ഷേമ പക്ഷാചരണത്തി​െൻറ ഭാഗമായി കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അത്തോളി ജങ്ഷൻ വാട്സ്ആപ് കൂട്ടായ്മയുടെ സഹകരണത്തോടെ ബ്ലൈൻഡ് വാക്കും തൊഴിൽ പരിശീലനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ബ്ലൈൻഡ് വാക്ക് അത്തോളി എസ്.ഐ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൈസൽ കമ്മോട്ടിൽ ഉദ്ഘാടനം ചെയ്തു. ടി.കെ. ഫസീൽ അധ്യക്ഷത വഹിച്ചു. സത്യൻ മാസ്റ്റർ, പുഷ്പരാജൻ, ഷൗക്കത്ത് അത്തോളി, കല്ലട ബാബു, എ.കെ. അബ്ബാസ് മാസ്റ്റർ, ബാദുഷ, കെ. അരവിന്ദൻ എന്നിവർ സംസാരിച്ചു. കെ.എഫ്.ബി കൊയിലാണ്ടി താലൂക്ക് കമ്മിറ്റിക്ക് അത്തോളി ജങ്ഷൻ വാട്സ്ആപ് കൂട്ടായ്മ നൽകിയ മൈക്ക് സെറ്റിനുള്ള തുക നിസാർ കൊളക്കാട് കൈമാറി. തൊഴിൽ പരിശീലന ക്ലാസിന് പയ്യൻ പുനത്തിൽ ജാഫർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.