കുടിവെള്ള പദ്ധതി ഉദ്ഘാടനം

മേപ്പയൂർ: കാരയാട് തറമലങ്ങാടി കുതിരവട്ടം കുടിവെള്ള പദ്ധതി അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.എം. ഉണ്ണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. രമണി, കെ.കെ. നാരായണൻ, കെ. അപ്പു, വി.പി. ബാബു, എം.വി. ശശി, ടി. മുത്തു കൃഷ്ണൻ, കെ.പി. അബ്ദുൽ ഷരീഫ്, ഇ.കെ. അമ്മത് മൗലവി, കെ. ബാബു, കെ.വി. ശങ്കരൻ, ഗ്രാമ പഞ്ചായത്ത് അംഗം പി.കെ. ബീന, എം.പി. കുഞ്ഞിക്കേളപ്പൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും, ലോക ബാങ്കും നൽകിയ 20 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തീകരിച്ചത്. കിണർ നിർമിക്കാൻ കോഴിപ്പുറത്ത് അബ്ദുൽ ഷരീഫും, ജലസംഭരണിക്ക് കളരിയുള്ളതിൽ ബാബുവും സ്ഥലം സൗജന്യമായി നൽകി. പദ്ധതിയിലൂടെ 50ലേറെ ഗുണഭോക്താക്കൾക്ക് കുടിവെള്ളം ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.