പനക്കാട് കുഴിമണ്ണില്‍ ഇരുമ്പു നടപ്പാലം തുറന്നു

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ചെമ്പ്ര പുഴക്ക് കുറുകെ കുഴിമണ്ണില്‍ ഇരുമ്പു നടപ്പാലം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് 51.28 ലക്ഷം രൂപ ചെലവില്‍ പണികഴിപ്പിച്ചതാണിത്. ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. കെ.ഇ.എല്‍ പ്രോജക്ട് മാനേജര്‍ ടി.കെ. മുരളീധരന്‍, കൂത്താളി പഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സുജാത മനക്കല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഇ.പി. കാര്‍ത്ത്യായനി, എ.കെ. പത്മനാഭന്‍, ഇ.വി. മധു, കെ.എം. ബാലകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, കെ. നാരായണന്‍, ശശി കിഴക്കന്‍ പേരാമ്പ്ര, അബ്ദുല്ല കീരിക്കണ്ടി, കെ. രാമചന്ദ്രന്‍, പി.എം. രാമദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.