മേപ്പയൂർ: സ്കൂളുകളിലേക്ക് കടന്നുകയറാനുള്ള ലഹരിമാഫിയയുടെ ശ്രമങ്ങളെ തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ ്.ഐ മേപ്പയൂർ സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ജോയൻറ് സെക്രട്ടറി അനുജിത് ഉദ്ഘാടനം ചെയ്തു. സായന്ത് കൃഷ്ണ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഏരിയ സെക്രട്ടറി കെ.വി. അനുരാഗ്, ഏരിയ പ്രസിഡൻറ് അർജുൻ മോഹൻ, അശ്വന്ത് ചന്ദ്ര, ദിൽന, ദേവാനന്ദ്, കെ.എം. ലിഗിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അശ്വന്ത് ചന്ദ്ര (സെക്ര), മാസിൻ, ഡി.എസ്. ദേവാനന്ദ് (ജോ. സെക്ര), സായന്ത് കൃഷ്ണ (പ്രസി), നിഹാൽ, ദിൽന (വൈസ് പ്രസി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.