ചെമ്മരത്തൂർ: തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ മൂന്നുദിവസത്തെ പാലിയേറ്റിവ് സംഗമത്തിന് തുടക്കമായി. പഞ്ചായത്തിലെ കിടപ്പിലായ 25 ഓളം രോഗികൾക്ക് മാനസിക ഉല്ലാസം നൽകുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് സംഗമം. ചെമ്മരത്തൂർ മാനവീയം സാംസ്‌കാരിക നിലയത്തിൽ വടകര ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ഉസ്മാൻ, ടി.വി. സഫീറ, കെ.കെ. ലിസിത, കെ.കെ. കുമാരൻ, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു. വി. ഹംസ സ്വാഗതം പറഞ്ഞു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.