ശ്രവണ സഹായി വിതരണ ക്യാമ്പ്

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റിസർച്ച് ഇൻ ലേണിങ് ഡിസബിലിറ്റീസ് (െഎ.ആർ.എൽ.ഡി) എം.ജി യൂനിവേഴ്സിറ്റി, എ.ഡബ് ല്യു.എച്ച് കോഴിക്കോട്, ഒാൾ യവർ ജംഗ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഡിസബിലിറ്റീസ് (എ.വൈ.ജെ.എൻ.െഎ.എസ്.എച്ച്.ഡി) മുംബൈ, റഹ്മാനിയ വികലാംഗ വിദ്യാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രവണ സഹായി വിതരണ ക്യാമ്പ് റഹ്മാനിയ സ്കൂളിൽ സംഘടിപ്പിച്ചു. ശ്രവണ സഹായി വിതരണവും പ്രഭാഷണവും നടന്നു. സ്കൂൾ മാനേജർ പി. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. എ.ഡബ്ല്യു.എച്ച് റിസീവർ മമ്മൂട്ടി (റിട്ട. ജില്ല ജഡ്ജി) ഉദ്ഘാടനം ചെയ്തു. ശ്രവണ സഹായികളുടെ വിതരണം എ.വൈ.ജെ.എൻ.െഎ.എസ്.എച്ച്.ഡി ഡയറക്ടർ ഡോ. അരുൺ ബാനിക് നിർവഹിച്ചു. കെ. മുഹമ്മദ് ബഷീർ, ഡോ. മാത്യു മാർട്ടിൻ, കെ.പി. ആഷിക് എന്നിവർ സംസാരിച്ചു. ഡോ. കെ.എം. മുസ്തഫ വിശകലന പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കമറുലൈല സ്വാഗതവും മുഹമ്മദ് അമീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.