ജെ.ഡി.ടി ​െഎ.ടി.​െഎ വാർഷികം

കോഴിക്കോട്: ജെ.ഡി.ടി ഇസ്ലാം െഎ.ടി.െഎ കേലാത്സവവും ('അഷൂർ-19') വാർഷികദിനവും ജെ.ഡി.ടി ഇസ്ലാം ഒാർഫനേജ് സെക്രട്ടറി ഡോ. പി.സി. അൻവർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.എ. ഖാലിദ് അധ്യക്ഷത വഹിച്ചു. പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളായ എ.എം. അഞ്ജുഷ, കെ. വിഷ്ണു, കെ. മുഹമ്മദ് ഫായിസ്, സി.പി. അതുൽ, അഭിജിത്ത്, നബീൽ, റാഷിദ്, പ്രിൻസ്, അക്ഷയ്, മുഹമ്മദ് ഹാഷിം, മുഹമ്മദ് ജാബിർ, ഉബൈദുല്ല, അബ്റാർ, അജൂബ്, ഹരികൃഷ്ണൻ എന്നിവർക്കും 100 ശതമാനം വിജയം കരസ്ഥമാക്കിയ ട്രേഡുകളിലെ അധ്യാപകരായ അജയ്കുമാർ, കബീർ, മുസ്തഫ ചെമ്പൻ, സരോജ, താജുന്നീസ, മുനീസ്, വിവേക്, വിബിൻ, ജസീല, ഫാത്തിമ, ഷബ്നാസ്, നുസൈബ, ഷിജി ഫിലിപ് എന്നിവർക്കും ഉപഹാരങ്ങൾ ഡോ. പി.സി. അൻവർ വിതരണം ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ വി. സറീന, വൈസ് പ്രിൻസിപ്പൽ ആർ. അജയ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഇ. ഭാസ്കരൻ, ഒാഫിസ് സൂപ്രണ്ട് കെ.എം. സുബൈർ, സീനിയർ ഇൻസ്ട്രക്ടർ എസ്. സരോജ, വിദ്യാർഥി പ്രതിനിധി ഹർഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.