മെഡിക്കൽ കോളജ്​ ആശുപത്രി എ​ല്ലുരോഗ വിഭാഗം സ്​ത്രീകളെന്താ 'തറ'കളോ?

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി വനിതകളുടെ ഓർത്തോ വാർഡിലെത്തുന്നവരെ അധികൃതർ നിലത്തിട്ട് 'ഉരുട്ടു'ന്നു. നിലവിൽ സ്ത്രീകൾക്ക് ഒരു ഓർത്തോവാർഡ് മാത്രമാണുള്ളത്. അഞ്ച് യൂനിറ്റ് ഡോക്ടർമാരാണ് ഓർത്തോ വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നതും ശസ്ത്രക്രിയ നടത്തുന്നതും. ഇവരുടെയെല്ലാം രോഗികളെത്തുന്നതോടെ വാർഡ് നിറഞ്ഞുകവിയും. പിന്നെ ആശ്രയം നിലമാണ്. ശസ്ത്രക്രിയ കഴിഞ്ഞവർവരെ വിശ്രമിക്കുന്നത് വാർഡിനുപുറത്തുള്ള വരാന്തകളിലാണ്. നിലത്തുകിടക്കുന്നത് രോഗികളാണെന്ന പരിഗണന ശുചീകരണ തൊഴിലാളികളുടെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാവാറില്ലെന്ന് രോഗികൾക്കൊപ്പമുള്ളവർ പറയുന്നു. വീൽ ചെയറും സ്ട്രെച്ചറും വേഗത്തിൽ കൊണ്ടുപോവുമ്പോൾ രോഗികളുടെ ശരീരത്തിൽ തട്ടുന്നതും പതിവാണ്. പരസഹായമില്ലാതെ അനങ്ങാൻപോലും കഴിയാത്തവരെയാണ് നിലത്തു കിടത്തുന്നത്. പുരുഷന്മാർക്ക് ഒന്നിൽകൂടുതൽ ഓർത്തോ വാർഡുകളുണ്ട്. മറ്റു വിഭാഗത്തിലെത്തുന്ന രോഗികൾക്കും ഓർത്തോ വാർഡിൽ എത്തുന്ന വനിതകളുടെ ദുർഗതിയില്ല. എല്ലുസംബന്ധ പ്രശ്നങ്ങളുമായി എത്തുന്ന കുട്ടികളെ‍യും വനിതകളുടെ ഓർത്തോ വാർഡിലാണ് പ്രവേശിപ്പിക്കുന്നത്. കുട്ടികൾക്കൊപ്പം കൂട്ടിരിപ്പുകാരായി എത്തുന്നവർ സ്ത്രീകളായതുകൊണ്ടാണ് ഇവരെയും വനിതകളുടെ ഓർത്തോവാർഡിൽ പ്രവേശിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.