പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുർഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി. രാവിലെ ക്ഷേത്രം തന്ത്രി കരു മാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിൻെറ കാര്‍മികത്വത്തില്‍ നവഗ്രഹ പൂജ നടന്നു. ആഘോഷ ദിവസങ്ങളില്‍ ക്ഷേത്ര ചടങ്ങുകളും ക്ഷേത്രകലകളും നടക്കും. രാജന്‍ പൊയില്‍ക്കാവ് പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിച്ചു. മൃദംഗത്തില്‍ ശിവദാസ് ചേമഞ്ചേരിയും തബലയില്‍ എ. പ്രഭാകരനും ഘടത്തില്‍ രാമന്‍ നമ്പൂതിരിയും വയലിനില്‍ ധനഞ്ജയമുരളിയും പക്കമേളമൊരുക്കി. വൈകീട്ട് നടന്ന നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം ക്ഷേത്രം മേല്‍ശാന്തിമാരായ നാരായണന്‍ നമ്പൂതിരി, പുരുഷോത്തമന്‍ നമ്പൂതിരി എന്നിവര്‍ നിർവഹിച്ചു. കമ്മിറ്റി പ്രസിഡൻറ് തച്ചോളി മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഗോവിന്ദന്‍ നായര്‍, സെക്രട്ടറി ഹരി നമ്പീശന്‍, എക്‌സി. ഓഫീസര്‍ വിനോദ് കുമാര്‍, ശ്രീധരന്‍ കരിമ്പനക്കല്‍, ട്രസ്റ്റി അംഗം ശ്രീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വയലില്‍പൊയില്‍ നാദതരംഗിണി സംഗീത വിദ്യാപീഠം സംഗീതാര്‍ച്ചന അവതരിപ്പിച്ചു. തിങ്കളാഴ്ച രാവിലെ മട്ടന്നൂര്‍ ശ്രീജിത്ത് മാരാരുടെ സംഗീത കച്ചേരി അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.