പാലേരി: രാജ്യത്തിൻെറ ബഹുസ്വരതയും വൈവിധ്യവും തകർത്തുകൊണ്ട് ഏകശില സംസ്കാരം അടിച്ചേൽപിക്കാനുള്ള സംഘ്പരിവാർ ശ്രമം അപകടകരമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ചെറിയകുമ്പളം ഇസ്‌ലാമിക് സൻെററിൽ നടന്ന ജമാഅത്തെ ഇസ്ലാമി പാലേരി ഏരിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല പ്രസിഡൻറ് ടി. ശാക്കിർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കളത്തിൽ ഫാറൂഖ്, ജില്ല വൈസ് പ്രസിഡൻറ് കെ. ഇബ്രാഹിം, ഏരിയ പ്രസിഡൻറ് സി. അബ്ദുസ്സമദ്, വി.എം. നിഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.