പിഷാരികാവ് നവരാത്രി ആഘോഷ നിറവിൽ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി. രാവിലെ ശീവേലി തൊഴാന്‍ നൂറുകണക്കിന് ഭ ക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു. കാഴ്ച ശീവേലിക്കുശേഷം കാര്‍ത്തിക സംഗീതസഭ അവതരിപ്പിച്ച മൃദുലയതരംഗം, വൈകീട്ട് പിഷാരികാവ് കലാക്ഷേത്രം അവതരിപ്പിച്ച നൃത്തസന്ധ്യ എന്നിവ നടന്നു. തിങ്കളാഴ്ച രാവിലെ സുര്‍സാധന പൂക്കാട് അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന, വൈകീട്ട് വിയ്യൂര്‍ വീക്ഷണം കലാവേദി അവതരിപ്പിക്കുന്ന സംഗീതപുഷ്പാഞ്ജലി എന്നിവ നടക്കും. ആഘോഷത്തിൻെറ ഭാഗമായി ദിവസവും കാഴ്ച ശീവേലിയും മറ്റു ക്ഷേത്രകലകളും അരങ്ങേറും. വിജയദശമി ദിവസം നടക്കുന്ന അരിയിലെഴുത്തിൻെറ ബുക്കിങ് ആരംഭിച്ചതായി ക്ഷേത്രം അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.