ബാലുശ്ശേരി: സംസ്ഥാന സർക്കാറിൻെറ ആർദ്രം പദ്ധതിയുടെ ഭാഗമായി കണ്ണാടിപ്പൊയിലിലെ പനങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച മെഡിക്കൽ ലാബിൻെറ ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ എൽ.വി. വിലാസിനി, അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസർ എസ്.എൻ. രവികുമാർ, ഷീജ മങ്ങാടൻകണ്ടി, കെ.കെ. സുജിത്ത്, കെ.കെ. ബാബു, ഇസ്മാഈൽ രാരോത്ത്, എ.സി. ബൈജു, കെ. ചന്ദ്രൻ നായർ, സി.കെ. ബാലകൃഷ്ണൻ, ഷംസീർ കിനാലൂർ, വി.സി. അജിത എന്നിവർ സംസാരിച്ചു. ഓപൺ സ്റ്റേജ്, പൂന്തോട്ടം, കുട്ടികൾക്കുള്ള പാർക്ക്, മുതിർന്ന പൗരന്മാർക്കുള്ള വിശ്രമ സ്ഥലം ഉൾപ്പെടെ ആശുപത്രിയിൽ നടത്താൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളുടെ മാതൃകയും രൂപരേഖയും ഉൾപ്പെടെയുള്ള മാസ്റ്റർ പ്ലാൻ യോഗത്തിൽ മെഡിക്കൽ ഓഫിസർ എം.എൽ.എ ക്ക് സമർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാൻ സ്വാഗതവും മെഡിക്കൽ ഓഫിസർ ഡോ. അഫ്സൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.