മേപ്പയൂർ: പഞ്ചായത്തിലെ ചാവട്ട് എം.എൽ.പി സ്കൂളിൽ പ്രകൃതിസംരക്ഷണ പ്രതിജ്ഞയും വൃക്ഷത്തൈ നടീലും നടത്തി. ഹെഡ് ടീച്ചർ ഇൻചാർജ് സ്മിത പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു. കെ.എം. സുഹൈൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി. രാഘവൻ സംസാരിച്ചു. സ്കൂൾ മാനേജർ പി. കുഞ്ഞമ്മദ്, രജിഷ, റാഫിന എന്നിവർ തൈ നടീലിന് നേതൃത്വം നൽകി. ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ല കമ്മിറ്റിയാണ് വൃക്ഷത്തൈകൾ ലഭ്യമാക്കിയത്. അതുല്യ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.