'ഉജ്ജ്വലം' ഈ രക്ഷപ്പെടുത്തൽ

പേരാമ്പ്ര: തോട്ടിൽ മുങ്ങിത്താണ സഹപാഠിക്ക് രക്ഷകനായി ഉജ്ജ്വൽ ബാബു. അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂള ിലെ 10ാം തരം വിദ്യാർഥി ഷാനിയയുടെ ജീവനാണ് ഈ വിദ്യാലയത്തിലെ തന്നെ 10ാം ക്ലാസുകാരൻ ഉജ്ജ്വൽ ബാബു രക്ഷിച്ചത്. വ്യാഴാഴ്ച സ്കൂൾവിട്ട് ഏക്കാട്ടൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഗായത്രിമുക്കിനു സമീപം തോട്ടിലേക്ക് വിദ്യാർഥിനി കാൽ വഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ ബഹളംവെക്കുന്ന സമയത്താണ് പിന്നിൽ വരികയായിരുന്ന ഉജ്ജ്വൽ ഉടൻതന്നെ തോട്ടിലേക്ക് ചാടി വിദ്യാർഥിനിയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. മറ്റു കുട്ടികളും ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകി. സഹപാഠിയുടെ ജീവൻ രക്ഷിച്ച ഉജ്ജ്വലിനെ അധ്യാപകരും വിദ്യാർഥികളും പ്രത്യേകയോഗം ചേർന്ന് അഭിനന്ദിച്ചു. ഹെഡ്മിസ്ട്രസ് പി.ജി. മീന ഉജ്ജ്വലിന് ഉപഹാരം നൽകി ആദരിച്ചു. സി.പി. അജിത്ത്, ഒ.കെ. ഹാരിസ്, വി.സി. ഷാജി എന്നിവർ സംസാരിച്ചു. പനയുള്ളകണ്ടി ബാബുവിൻെറ മകനാണ് ഉജ്ജ്വൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.