തിരുവള്ളൂർ: വടകര-മാഹി കനാൽ കരകവിഞ്ഞതോടെ തീരപ്രദേശത്ത് താമസിക്കുന്നവർ വെള്ളപ്പൊക്കഭീഷണിയിൽ. തിരുവള്ളൂർ പഞ്ചായത്തിലെ മാങ്ങാംമൂഴി, കന്നിനട, കോട്ടപ്പള്ളി ഭാഗങ്ങളിലാണ് കനാൽ കരകവിഞ്ഞത്. കനാൽവെള്ളം ഇപ്പോൾ അടുത്തുള്ള വയലുകളിൽ നിറഞ്ഞിരിക്കുകയാണ്. മഴ തുടരുകയാണെങ്കിൽ വെള്ളം വയലിനടുത്തുള്ള നൂറുകണക്കിന് വീടുകളുടെ അടുെത്തത്തും. മാങ്ങാംമൂഴിയിൽ വീടുകൾ ഒഴിഞ്ഞുപോകേണ്ടിവന്നാൽ അതിനുള്ള തയാറെടുപ്പുകൾ തുടങ്ങേണ്ടതുണ്ട്. വയലിനടുത്തുള്ള വാഴ, മരച്ചീനി കൃഷികൾ വെള്ളത്തിലായി. നവീകരണത്തിൻെറ ഭാഗമായി കനാലിന് ആഴവും വീതിയും കൂട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.