ബാവുപ്പാറയിൽ ഉരുൾപൊട്ടൽ; കുടുംബങ്ങൾ ആശങ്കയിൽ

തിരുവള്ളൂർ: കനത്തമഴയിൽ ബാവുപ്പാറയിൽ ഉരുൾപൊട്ടൽ. ശനിയാഴ്ച പുലർച്ചയോടെ ബാവുപ്പാറ കരിങ്കൽ ക്വാറിയിൽനിന്ന് വല ിയ കല്ലുകളും മണ്ണും മഴവെള്ളത്തിൽ ഒലിച്ചുവരുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്നവർ ഓടിമാറി. നിലവിളി കേട്ട് ഓടിയെത്തിയവർ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വില്ലേജ് ഓഫിസറും മറ്റും സ്ഥലത്തെത്തി. മൂന്നു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. വർഷങ്ങളായി നടക്കുന്ന കരിങ്കൽ ഖനനം സമീപത്തെ വീടുകൾക്ക് ഭീഷണിയായതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുകയായിരുന്നു. കഴിഞ്ഞയാഴ്ച കരിങ്കൽ ക്വാറി സന്ദർശിച്ച കലക്ടർ സാംബശിവറാവു ഖനനം നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. മഴ തുടങ്ങിയതോടെ ക്വാറിക്ക് സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. മലകളിലെ മണ്ണ് നീക്കി കരിങ്കൽ ഖനനം നടത്തിയതാണ് ഇപ്പോഴത്തെ ആശങ്കൾക്ക് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.