നാട്ടു നന്മയുടെ മധുരവുമായി ചക്ക മഹോത്സവം

ഉളേള്യരി: വിവിധയിനം ചക്ക ഉൽപന്നങ്ങള്‍ പ്രദര്‍ശനത്തിനും വിൽപനക്കും ഒരുക്കിയ ചക്ക മഹോത്സവം പഞ്ചായത്ത് പ്രസിഡൻ റ് ഷാജു ചെറുക്കാവിൽ ഉദ്ഘാടനം ചെയ്തു. പി. ഷാജി അധ്യക്ഷത വഹിച്ചു. ബസ്സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച മഹോത്സവത്തിൽ ചക്കകൊണ്ടുള്ള അച്ചാര്‍, പായസം, പുഴുക്ക്, പുട്ട് പൊടി, ജാം, പേട തുടങ്ങി അമ്പതിലേറെ ഉൽപന്നങ്ങള്‍ പ്രദർശനത്തിനെത്തി. വിശേഷ ഇനം പ്ലാവിന്‍തൈകളായ ചുവന്ന ചുളയുള്ളത്, കറയില്ലാത്ത ഇനം, തേന്‍വരിക്ക, ചെമ്പടാക്ക്, ഡൂരിയാന്‍ തുടങ്ങിയവയും വിൽപനക്കെത്തി. ബിന്ദു കളരിയുള്ളതില്‍, സി.കെ. രാമന്‍കുട്ടി, സുജാത നമ്പൂതിരി, കെ. അനിത, രാധാകൃഷ്ണന്‍ കുറുങ്ങോട്ട്, വസന്ത നാറാത്തിടത്തില്‍, ലത തച്ചോത്ത്, പ്രസന്ന തച്ചോണ്ട, സുനിത അടുമാണ്ടി, അനൂപ് കുമാര്‍, രമ കൊട്ടാരത്തില്‍, രവീന്ദ്രന്‍ ആലങ്കോട്, മുഹമ്മദ് കോയ അരീപ്പുറത്ത്, കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.