ഉളേള്യരി: മുഴുവൻ പൊലീസ് ഓഫിസർമാരുടെയും ഡ്യൂട്ടിസമയം എട്ടുമണിക്കൂർ ആക്കണമെന്ന് കേരള പൊലീസ് ഓഫിസേഴ്സ് കോഴിക്കോട് റൂറൽ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറ്റാന്വേഷണ രംഗത്ത് കേരള പൊലീസ് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സർവിസിൽ നിന്ന് വിരമിച്ചവർക്കും സ്ഥാനക്കയറ്റം ലഭിച്ചവർക്കും, ഇൻവെസ്റ്റിഗേഷൻ ക്വിസ് ജേതാക്കൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. എ.പി. രതീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ, സംസ്ഥാന സെക്രട്ടറി വി.കെ. പൗലോസ്, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. ഭാസ്കരൻ, പി.ടി. മുരളീധരൻ, കെ.വി. അബ്ദുല്ല, പി. മുഹമ്മദ്, സി.ആർ. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.