മുളിയങ്ങൽ -വാല്യാക്കോട് കനാല്‍ റോഡില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം

പേരാമ്പ്ര: മുളിയങ്ങല്‍ -വാല്യക്കോട് റോഡിൽ പല ഭാഗങ്ങളും സാമൂഹിക വിരുദ്ധർ താവളമാക്കുന്നു. റോഡിലെ ആളൊഴിഞ്ഞ സ്ഥല ത്ത് മദ്യ- മയക്കുമരുന്ന് വിൽപനയും ഉപയോഗവും വ്യാപകമാണ്. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരും വിദ്യാർഥികളും ഇവിടെ എത്താറുള്ളതായി നാട്ടുകാർ പറയുന്നു. റോഡിൻെറ വശങ്ങളിലെ ചെറുകാടുകളാണ് ഇത്തരക്കാര്‍ താവളമാക്കുന്നത്. പ്രദേശത്ത് ഇവര്‍ ഉപേക്ഷിച്ചിരിക്കുന്ന മദ്യ കുപ്പികളും പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളുമായി മാലിന്യം കുമിഞ്ഞ് കൂടുന്നുണ്ട്. പൊലീസ്- എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഈ ഭാഗങ്ങളില്‍ ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.