മുയിപ്പോത്ത് ടൗൺ വെള്ളത്തിൽ മുങ്ങി; നവീകരണം പാഴ്​വേലയായി

പേരാമ്പ്ര: ചെറിയൊരു മഴ പെയ്യുമ്പോഴേക്കും മുയിപ്പോത്ത് അങ്ങാടി വെള്ളത്തിൽ മുങ്ങി. റോഡും ഓവുചാലും നവീകരിച്ചതി ലെ അപാകതയാണ് ടൗണിൽ വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. നവീകരണത്തിന് മുമ്പ് ടൗണിൽ വെള്ളംകെട്ടി നിൽക്കാറുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ഇല്ലത്ത്താഴെ നിന്ന് പടിഞ്ഞാറു ഭാഗത്തുകൂടി പോകേണ്ട വെള്ളം ടൗണിലേക്കാണ് ഒലിച്ചിറങ്ങുന്നത്. വേട്ടാറക്കുന്നിൽ നിന്നുള്ള വെള്ളംപോലും ടൗണിൽ എത്തുന്നുണ്ടെന്ന് കച്ചവടക്കാരും ചൂണ്ടിക്കാട്ടുന്നു. ടൗണിൽ വെള്ളം കെട്ടി നിൽക്കുന്നതു കാരണം കച്ചവടക്കാർക്കും കാൽനടയാത്രക്കാർക്കും ഏറെ പ്രയാസമുണ്ടാക്കുന്നു. വെള്ളം ഓവുചാലിലൂടെ പോകുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പേരാമ്പ്ര-ചാനിയംകടവ് റോഡ് നവീകരണം തുടക്കം മുതലേ വിവാദമായിരുന്നു. മുയിപ്പോത്ത് ഉൾപ്പെടെ ഓവുചാൽ നിർമാണവും ആക്ഷേപത്തിനിടയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.