എകരൂല്‍: മാലിന്യവും മണ്ണും അടിഞ്ഞ് അഴുക്കുചാല്‍ നികന്നതോടെ ചെറിയ മഴയില്‍പോലും . എകരൂല്‍ അങ്ങാടിയില്‍നിന്ന് ഇയ്യാട് റോഡിലേക്കുള്ള പ്രവേശന ഭാഗത്താണ് വെള്ളം കെട്ടിനില്‍ക്കുന്നത്. ഓവുചാലിലും റോഡിന് കുറുകെയുള്ള കലുങ്കിനടിയിലും മണ്ണും മാലിന്യവും അടിഞ്ഞ് നികന്നതാണ് കാരണം. തിങ്കളാഴ്ച രാവിലെ 20 മിനിറ്റോളം പെയ്ത മഴയില്‍പോലും വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയാണ്. ടൗണിലെ വ്യാപാരികൾക്കാണ് ഇത് കൂടുതൽ ദുരിതമാവുന്നത്. കഴിഞ്ഞ മഴക്കാലത്തും ഇവിടെ വലിയ വെള്ളക്കെട്ടാണുണ്ടായത്. മൊകായ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി തകര്‍ന്ന് രൂപപ്പെട്ട കുഴി മണ്ണിട്ടുമൂടിയെങ്കിലും വെള്ളം കയറിയാല്‍ ചളിക്കുളമാവുകയാണ്. ഇപ്പോൾ മഴ കുറവായതിനാൽ ഒരു മണിക്കൂർ കഴിയുമ്പോൾ വെള്ളം ഒഴിഞ്ഞുപോകുന്നുണ്ട്. എന്നാൽ, മഴ കൂടുന്നതോടെ വെള്ളംപൊങ്ങി കടകളിലേക്ക് എത്തുമോ എന്നാണ് വ്യാപാരികളുടെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.