പേരാമ്പ്ര: സിൽവർ ആർട്സ് ആൻഡ് സയൻസ് കോളജിൽ പെയിൻ ആൻഡ് പാലിയേറ്റീവ് യൂനിറ്റ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ഇത്തരം പ്രവൃത്തികൾക്ക് മുന്നിട്ടിറങ്ങുന്നത് വിദ്യാഭ്യാസത്തിൻെറ മൂല്യം തിരിച്ചറിഞ്ഞു എന്നതിൻെറ ലക്ഷണമാണെന്ന് മന്ത്രി പറഞ്ഞു. കോളജ് പ്രന്‍സിപ്പല്‍ പ്രഫ. വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ, പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, എ.കെ. തറുവയി ഹാജി, പി.ടി. അബ്ദുൽ അസീസ്, കെ. ഇമ്പിച്ചി ആലി, വി.എസ്. രമണന്‍, പ്രദീപ് മാമ്പള്ളി, ടി. ഷിജുകുമാര്‍, മജീദ് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് യൂനിറ്റ് ലീഡര്‍ മുഹമ്മദ് സാലിം സ്വാഗതവും സെക്രട്ടറി അഞ്ജലി പി. നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.