അനുമോദനവും അധ്യാപകസംഗമവും

നന്തിബസാർ: മൂടാടി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അനുമോദനവും അധ്യാപകസംഗമവും നടത്തി. പഞ്ചായത്തിലെ വിവിധ സ്കൂളു കളിൽനിന്ന് എൽ.എസ്.എസ്-യു.എസ്.എസ് നേടിയ വിദ്യാർഥികളെയും എസ്.എസ്.എൽ.സി, പ്ലസ് ടു മുഴുവൻ എ പ്ലസ് നേടിയവരെയും അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ല പ്രൊബേഷൻ ഓഫിസർ എ. അഷറഫ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ജീവാനന്ദൻ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ രാജൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ 2019-20ലെ വിദ്യാഭ്യാസ സമിതി കലണ്ടർ പ്രകാശനം ചെയ്തു. ഇംപ്ലിമൻെറിങ് ഓഫിസർ എം.എം. റീജ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.