നിലംപൊത്താറായി മൂരികുത്തി ബസ് കാത്തിരിപ്പുകേന്ദ്രം

പേരാമ്പ്ര: സംസ്ഥാന പാതയിൽ മൂരികുത്തിയിലെ ബസ് കാത്തിരിപ്പുകേന്ദ്രം ഏതുനിമിഷവും നിലംപൊത്താറായ നിലയിൽ. കാലപ്പഴക്കമുള്ള ഈ കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. ഇതിനിടെ റോഡ് നവീകരണ പ്രവൃത്തി നടന്നപ്പോള്‍ റോഡിൻെറ ഉപരിതലം ഉയര്‍ന്നു. ഇതോടെ ബസ് കാത്തിരിപ്പുകേന്ദ്രം കുഴിയിലായി. മഴക്കാലം തുടങ്ങിയതോടെ റോഡിലൂടെ ഒഴുകുന്ന മഴവെള്ളം ഇതില്‍ ഒലിച്ചിറങ്ങി കെട്ടിനില്‍ക്കാനും തുടങ്ങി. ഇതുമൂലം യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലായി. തൊട്ടടുത്ത പ്രദേശങ്ങളില്‍ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം ഉൾപ്പെടെ പടര്‍ന്നുപിടിക്കുമ്പോള്‍ വെള്ളക്കെട്ടിൽ കൊതുകുകള്‍ പെരുകുന്നതിൽ നാട്ടുകാര്‍ ആശങ്കയിലാണ്. യാത്രക്കാര്‍ക്ക് മഴ നനയാതെ ബസ് കാത്തുനില്‍ക്കാനുള്ള സംവിധാനവുമില്ല. ബസ് കാത്തിരിപ്പുകേന്ദ്രത്തിൻെറ സമീപത്ത് റോഡിലും വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. വാഹനങ്ങള്‍ പോകുമ്പോള്‍ റോഡില്‍നിന്ന് ചളിവെള്ളം ദേഹത്തേക്ക് പതിക്കുന്നതും പതിവാണ്. രാവിലെ സ്കൂള്‍, കോളജ് വിദ്യാർഥികളും മറ്റുയാത്രക്കാരും ഏറെ എത്തിപ്പെടുന്ന ബസ് സ്റ്റോപ്പാണ് മൂരികുത്തിയിെലത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിൻെറ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പടം: thu KPBA 10 അപകടാവസ്ഥയിലുള്ള മൂരികുത്തി ബസ് കാത്തിരിപ്പുകേന്ദ്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.