കൊയിലാണ്ടി: ദേശീയപാതയിൽ വെങ്ങളം ജങ്ഷനിലെ ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായി. ജൂൺ 30 മുതലാണ് സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചത്. പൊതുവേ അപകടമേഖലയായ ഇവിടെ ഇപ്പോൾ ഭീഷണി വർധിച്ചു. രണ്ടു ദിവസം ഹോം ഗാർഡുകൾ ട്രാഫിക് നിയന്ത്രിക്കാൻ എത്തിയെങ്കിലും പിന്നീട് അവരുടെ സേവനവും ഇല്ലാതായി. അമിത വേഗത്തിലാണ് ഇതുവഴി വാഹനങ്ങളുടെ പോക്ക്. കാൽനടക്കാരും പ്രയാസപ്പെടുന്നുണ്ട്. ട്രാഫിക് സിഗ്നലിനു സമീപത്താണ് സീബ്രാലൈനുള്ളത്. രണ്ടു റോഡുകൾ കടന്നുവേണം മറുവശം എത്താൻ. കുതിച്ചുവരുന്ന വാഹനങ്ങളിൽനിന്ന് ഭാഗ്യംകൊണ്ടാണ് പലപ്പോഴും കാൽനടക്കാർ രക്ഷപ്പെടുന്നത്. സിഗ്നൽ എത്രയും വേഗം നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതുവരെ ട്രാഫിക് നിയന്ത്രിക്കാൻ പൊലീസിനെയോ ഹോംഗാർഡുമാരെയോ നിയമിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഈ ഭാഗത്തെ ഹൈമാസ്റ്റ് വെളിച്ചവും ഏറെ നാളായി കണ്ണടച്ചുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.