മരം വീണ് വീട് തകര്‍ന്നു

എകരൂല്‍: തലയാട് 26ാം മൈലില്‍ ശക്തമായ കാറ്റില്‍ റോഡരികിലെ മാവിൻെറ കൊമ്പുവീണ് വീട് ഭാഗികമായി തകര്‍ന്നു. അംഗന്‍വാ ടിക്കു സമീപം പേര്യമലയില്‍ കുഞ്ഞാണ്ടിയുടെ ഓടിട്ട വീടിനു മുകളിലാണ് മരം മുറിഞ്ഞുവീണത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞാണ്ടിയും ഭാര്യ യശോദയും ആശുപത്രിയില്‍ പോയതായിരുന്നു. വീടിനും തൊട്ടടുത്ത അംഗന്‍വാടിക്കും ഭീഷണിയായ മരം മുറിച്ചു മാറ്റാന്‍ വീട്ടുടമയും അംഗന്‍വാടി ജീവനക്കാരും അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അംഗന്‍വാടിക്ക് മുകളിലേക്ക് ചരിഞ്ഞുനില്‍ക്കുന്ന മരം ഉടനെ മുറിച്ചുമാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. തലയാട്- കക്കയം റോഡിന് ഇരുവശങ്ങളിലുമായി അനേകം കൂറ്റന്‍ മരങ്ങള്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാവുന്നുണ്ട്. ഏതുസമയത്തും ദുരന്തം സംഭവിച്ചേക്കാം എന്നനിലയിലാണ് ഏതാനും വന്മരങ്ങള്‍. മഴക്കാലമായാല്‍ ഈ റൂട്ടില്‍ ദുരിതയാത്രയാണ്. ചെറിയ കാറ്റടിച്ചാല്‍പോലും മരങ്ങള്‍ കടപുഴകി ഗതാഗത തടസ്സവും വൈദ്യുതി മുടക്കവും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.