ലോറിക്കു പിറകിൽ ഓട്ടോ ഇടിച്ച് ഡ്രൈവർക്ക്​ പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ ഈഡൻ സ്കൂളിനുസമീപം ലോറിക്കുപിറകിൽ ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരി ക്കേറ്റു. മുചുകുന്ന് താഴെ നടക്കൽ കോറോത്തുമീത്തൽ രാഗേഷി(31)നാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ കുടുങ്ങിപ്പോയ രാഗേഷിനെ അസി. സ്റ്റേഷൻ ഓഫിസർ കെ. സതീശൻെറ നേതൃത്വത്തിൽ എത്തിയ അഗ്നി സംരക്ഷണ സേനയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിനു കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.