നസീറിൻെറ വേർപാട് താങ്ങാനാവാതെ പ്രദേശവാസികൾ കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽവയൽ സ്വദേശി നസീറിൻെറ വേർപാട് താങ്ങ ാനാവാതെ പ്രദേശവാസികൾ. കഴിഞ്ഞ തിങ്കളാഴ്ച ഖത്തറിൽ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന നസീർ ശനിയാഴ്ചയാണ് മരണപ്പെട്ടത്. ഖത്തറിലെ അല്‍കീസയില്‍നിന്ന് ദോഹയിലേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നസീറിൻെറ ഭാര്യാസഹോദരൻ പന്തിരിക്കര സ്വദേശി ജുനൈസ് തൽക്ഷണം മരണപ്പെട്ടിരുന്നു. പുതിയവീട്ടിൽ താമസിച്ച് കൊതിതീരാതെയാണ് നസീർ യാത്രയായത്. ആറുമാസം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഖത്തറിൽ ടാക്സി ഡ്രൈവറായിരുന്നു. കുടുംബത്തിന് താങ്ങും തണലുമായിരുന്ന നസീർ എല്ലാവർക്കും സഹായിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഖത്തറിലെ ജബൽ അലി റോഡിലായിരുന്നു അപകടം. ഭാര്യയുടെ സഹോദരൻെറ വിസയുമായി ബന്ധപ്പെട്ട് സ്പോൺസറെ കണ്ട് തിരിച്ചുവരുമ്പോഴാണ് അപകടം. നസീറിൻെറ മയ്യിത്ത് തിങ്കളാഴ്ച പുലർച്ച 3.30ന് ഖത്തർ എയർേവസിൽ കരിപ്പൂരിൽ എത്തും. രാവിലെ 6.30ന് മീത്തൽവയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.