വൈറ്റ് ഗാര്‍ഡ് ഫയര്‍ റസ്‌ക്യൂ പരിശീലനവും സംഗമവും

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തി. പേരാമ്പ്ര ലീഗ് ഓഫിസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് മൂസ കോത്തമ്പ്ര ഉദ്ഘാടനം ചെയ്തു. വൈറ്റ് ഗാര്‍ഡ് സംസ്ഥാന ക്യാപ്റ്റന്‍ ഷഫീഖ് വാച്ചാല്‍ മുഖ്യാതിഥിയായിരുന്നു. പേരാമ്പ്ര ഫയര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഫയര്‍ ആൻഡ് റസ്‌ക്യൂ പരിശീലനത്തിന് നേതൃത്വം നല്‍കി. ആര്‍.കെ. മുഹമ്മദ്, പി.എം. അബ്ദുറഹ്മാന്‍, ജൗഹര്‍ വെള്ളിക്കുളങ്ങര എന്നിവര്‍ സംബന്ധിച്ചു. വൈറ്റ് ഗാര്‍ഡ് മണ്ഡലം ക്യാപ്റ്റന്‍ സഈദ് അയനിക്കല്‍ സ്വാഗതവും മണ്ഡലം വൈസ് ക്യാപ്റ്റന്‍ നൗഷാദ് കല്ലൂര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.