ബാലുശ്ശേരി: എസ്റ്റേറ്റ്മുക്ക് -കക്കയം റോഡിലെ ഇടുങ്ങിയ പാലങ്ങൾ അപകടഭീതി ഉയർത്തുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം, കരിയാത്തൻപാറ ഭാഗങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി വരുന്നത്. എസ്റ്റേറ്റ്മുക്ക് -കക്കയം റോഡിൽ തെച്ചി, തലയാട് ഭാഗങ്ങളിലെ ഇടുങ്ങിയ പാലങ്ങൾ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചവയാണ്. തെച്ചി ഭാഗത്ത് പാലത്തിനടുത്ത് ഉയരത്തിൽ വളർന്ന കാട് വാഹനങ്ങൾക്ക് അപകടഭീതി ഉയർത്തുന്നുണ്ട്. തലയാട് അങ്ങാടിക്കടുെത്ത ഇടുങ്ങിയ പാലം അങ്ങാടിയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.