മന്ത്രി ടി.പി. രാമകൃഷ്ണൻ പള്ളി സന്ദർശിച്ചു

പേരാമ്പ്ര: കല്ലേറു നടന്ന പേരാമ്പ്ര ടൗൺ ജുമാ മസ്ജിദ് മന്ത്രി ടി.പി. രാമകൃഷ്ണൻ സന്ദർശിച്ചു. മഹല്ല് പ്രസിഡൻറ് എം.കെ.സി. കുട്ട്യാലി, കെ.പി.സി അബ്ദുല്ല, എം.കെ. അസൈനാർ എന്നിവർ മന്ത്രിയെ സ്വീകരിച്ചു. പള്ളിക്ക് നേരെ നടന്ന കല്ലേറ് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെയാണ് പള്ളിയുടെ തൂണിന് ഏറുകൊണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായിട്ടുമുണ്ട്. നേരത്തേ സി.പി.എം. ജില്ല സെക്രട്ടറി പി. മോഹനൻ, മുൻ എം.എൽ.എ കെ. കുഞ്ഞമ്മദ് എന്നിവരും പള്ളി സന്ദർശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.