നടുവണ്ണൂർ: നടുവണ്ണൂർ ജി.എം.എൽ.പി സ്കൂൾ കെട്ടിടത്തിെൻറ രണ്ടാംനില പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ ് യശോദ തെങ്ങിട നിർവഹിച്ചു. പഞ്ചായത്ത് അനുവദിച്ച എട്ടുലക്ഷം രൂപ ചെലവിലാണ് നിർമാണം. ഗ്രാമപഞ്ചായത്തംഗം അഷ്റഫ് മങ്ങര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇ. മുരളീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അച്യുതൻ, പി.ഇ.സി കൺവീനർ ഒ.എം. രാജൻ, ടി. പക്കർ, പുതുക്കുടി കാസിം, ടി. അബ്ദുൽ റഷീദ്, എൻ. മുഹമ്മദ് നവാസ്, ഇ.പി. റഫീഖ്, എൻ. ഫൈസൽ, സാലിഹ്, ഇ.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എൻ.കെ. സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുബീർ ചാലിക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.